വിജയദശമി ദിനമായ ഒക്ടോബര്‍ 13 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണി മുതല്‍ 5:30 വരെ ബ്രൂള്‍ സെന്റ് സ്റെറഫാന്‍ ചര്‍ച്ച് ഹെല്‍ഗ മെയര്‍ സാല്‍ ( Rhein Str.75., 50321, ബ്യ്രൂള്‍) എഴുത്തിനിരുത്ത് മഹോല്‍സവം നടത്തുന്നത്.
ജര്‍മനിയിലേയ്ക്കു കുടിയേറുന്ന മലയാളി യുവകുടുംബങ്ങളെ കൂട്ടിയിണക്കി കേരളത്തിന്റെ തനതു സംസ്ക്കാരം കൈമോശം വരാതെ ജര്‍മന്‍ സംസ്ക്കാരവുമായി ഒത്തുചേര്‍ന്ന് ഇവിടെ ജീവിക്കാന്‍ വഴിയൊരുക്കി കൊടുക്കുകയാണ് സമാജം ലക്ഷ്യം വെയ്ക്കുന്നത്.
ജര്‍മനിയിലെ ആദ്യകാല മലയാളി ഡോ. പ്രൊഫ അന്നക്കുട്ടി വലിയമംഗലം ഫൈന്‍ഡൈസ് ആണ് വിദ്യാരംഭത്തിന് കാര്‍മ്മികത്വം വഹിയ്ക്കുന്നത്.
എഴുത്തിനിരുത്ത് മഹോല്‍സവത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ ഒക്ടോബര്‍ 12~നകം രജിസ്ററര്‍ ചെയ്യണമെന്ന് സമാജം കമ്മറ്റി അഭ്യര്‍ത്ഥിയ്ക്കുന്നു. വിദ്യാരംഭം പരിപാടിയിലേയ്ക്ക് ഏവരേയും ഹാര്‍ദ്ദവമായി ക്ഷണിക്കുന്നതായി, മൂന്നാം തലമുറയെ സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജോസ് പുതുശ്ശേരി അറിയിച്ചു.
വിവരങ്ങള്‍ക്ക് ജോസ് പുതുശ്ശേരി(പ്രസിഡന്റ് +49 176 56434579), ജോസ് കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടി 01774600227) എന്നിവരുമായി ബന്ധപ്പെടുക.
ഡേവീസ് വടക്കുംചേരി (ജനറല്‍ സെക്രട്ടറി), ഷീബ കല്ലറയ്ക്കല്‍(ട്രഷറര്‍), പോള്‍ ചിറയത്ത്(വൈസ് പ്രസിഡറ്റ്), ബിന്റോ പുന്നൂസ്(സ്പോര്‍ട്സ് സെക്രട്ടറി), ടോമി തടത്തില്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് സമാജത്തിന്റെ മറ്റു ഭാരവാഹികള്‍.

Comments: